Map Graph

സാൻ അൻസെൽമോ

സാൻ അൻസെൽമോ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ മാരിൻ കൗണ്ടിയിലെ ഒരു സംയോജിത നഗരമാണ്. ഈ നഗരം സാൻ റഫായേൽ നഗരത്തിന് 1.5 മൈൽ പടിഞ്ഞാറായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 46 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. സാൻ ഫ്രാൻസിസ്കോ നഗരത്തിന് 20 മൈൽ വടക്കായിട്ടാണ് സാൻ അൻസെൽമോയുടെ സ്ഥാനം. നഗരത്തിന്റെ അതിരുകളായി കിഴക്ക് സാൻ റഫായേൽ, പടിഞ്ഞാറ് ഫെയർഫാക്സ്, തെക്ക് റോസ് എന്നീ നഗരങ്ങളാണുള്ളത്. തെക്കുഭാഗത്തെ പ്രധാന കാഴ്ച്ച തമൽപായിസ് പർവ്വതമാണ്.

Read article
പ്രമാണം:SanAnselmoMountainView.jpgപ്രമാണം:Marin_County_California_Incorporated_and_Unincorporated_areas_San_Anselmo_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png